വടകര:(vatakara.truevisionnews.com) വടകര ആയഞ്ചേരിയില്‍ നിന്ന് 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. ബൈക്ക് യാത്രക്കാരന്‍ ഉപേക്ഷിച്ച പൊതി പരിശോധിച്ചപ്പോഴാണ് രാസലഹരിയാണെന്ന് കണ്ടെത്തിയത്. രാസലഹരി കൈമാറാനായി പൊതി ഉപേക്ഷിച്ചതാണെന്നാണ് സൂചന. ബൈക്ക് യാത്രക്കാരന്‍ പൊതി ഉപേക്ഷിച്ച ഉടന്‍ സമീപത്തേക്ക് ഒരു കാര്‍ വന്നു. എന്നാല്‍ നാട്ടുകാരെ കണ്ട് നിര്‍ത്താതെ പോയി. എക്സൈസ് കേസ്സെടുത്തു.
സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല. ബൈക്കിന്റെ വിവരങ്ങളും സിസിറ്റിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബൈജു അറിയിച്ചു. മേത്തഫിറ്റാമിൻ ഇന്ന് കോടതിയിൽ ഹാജരാക്കും. സമാനമായ രീതിയിൽ കുറച്ചു മാസങ്ങൾക്കു മുൻപ് ആയഞ്ചേരി തിരുവള്ളൂർ റോഡിൽ നിന്നു എം ഡി എം എ തിരയുന്നതിനിടെ കണ്ണൂർ സ്വദേശികളായ രണ്ടു പേരെ നാട്ടുകാർ തടഞ്ഞു വെക്കുകയും പോലീസിൽ ഏല്പിക്കുകയും ചെയ്തിരുന്നു.
95 grams of methamphetamine seized in Ayanchery Excise intensified investigation focusing on CCTV