വടകര: (vatakara.truevisionnews.com) പ്രമുഖ സഹകാരിയും എഴുത്തുകാരനും ചിന്തകനും സാംസ്‌കാരിക പ്രവർത്തക സഹകരണ സംഘം സ്ഥാപകനുമായ കോൺഗ്രസ് നേതാവുമായ ബികെ തിരുവോത്തിന്റെ നിര്യാണത്തിൽ വില്യാപ്പള്ളിയിൽ സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.
എം.കെ റഫീഖ്, ഒ.എം ബാബു, പി.സി ഷീബ, ടി.ഭാസ്‌കരൻ, കെ.കെ മോഹനൻ, വട്ടക്കണ്ടി കുഞ്ഞമ്മദ്, ആയാടത്തിൽ രവീന്ദ്രൻ, എൻ.എം രാജീവൻ, കെ.എം അശോകൻ, എം.പി വിദ്യാധരൻ, എൻ.ബി പ്രകാശ് കുമാർ, എൻ.ശങ്കരൻ, പാറേമ്മൽ ബാബു, മലയിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.



All party meeting held in Villiyapally to condole BK Thiruvoth