തോടന്നൂർ:(vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി നടത്തിവരുന്ന 'ഒന്നാന്തരംവര' യുടെ അഞ്ചാം എഡിഷൻ തോടന്നൂർ എംഎൽപി സ്‌കൂളിൽ ചിത്രകാരി അമ്പിളി മൈഥിലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികളും ചിത്രം വരച്ചും നിറം കൊടുത്തും ഒന്നാന്തരംവരയിൽ പങ്കാളികളാകും. ചടങ്ങിൽ പ്രസിഡന്റ് പി.സി ഹാജറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. പ്രജീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി ഷഹനാസ്, ജനപ്രതിനിധികളായ സബിത മണക്കുനി, എഫ്.എം മുനീർ, പി.പി രാജൻ, പ്രധാനാധ്യാപകൻ സൈദ് കുറുന്തോടി, പിടിഎ പ്രസിഡന്റ് വി.കെ.സി ജാബിർ എന്നിവർ സംസാരിച്ചു.
The fifth edition of 'Onnantharamvara' was inaugurated at Thodannoor MLP School.