വടകര: വടകര തണലിൽ സോളാര്‍ പാനല്‍ ഉദ്ഘാടനവും പ്രവാസി സംഗമവും ശ്രദ്ധേയമായി. തണൽ പ്രവാസി സംഗമം ഡോ. വി. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. തണൽ ഖത്തർ വടകര ചാപ്റ്റർ സ്ഥാപിച്ച സോളാർ പദ്ധതി ഖത്തർ തണൽ ഭാരവാഹികൾ സമർപ്പിച്ചു.
പരിപാടിയിൽ ഷുക്കൂർ മണപ്രത്ത്, ടി.ഐ നാസർ, അബ്ദുൽഗഫൂർ മാക്കറ്റെരി, ഫാജിസ്, മുജീബ്, സി.സുബൈർ, അന്തു, വി.മസാഹിർ, പി.എസ് ഹകീം, കെ.വി റംല, എൻ.ആർ നൗഷാദ്, പി.വി മുഹമ്മദ് റഫീഖ്, ജമീലഖാദർ, റഷീദ്, ഫരീദ അബ്ദുറഹ്മാൻ, സിന്ധു, നൗഫൽ എന്നിവർ പ്രസംഗിച്ചു.



ചടങ്ങിൽ ഡയാലിസിസ് ഫണ്ടിലേക്ക് കക്കട്ടിലെ കെ മാൾ ഉടമ കുമാരൻ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഡയാലിസിസ് ഉപകരണം ഇസ്മായിൽ നൽകി. പാലിയേറ്റീവ് യൂണിറ്റിലേക്ക് എംയുഎംവിഎച്ച്എസ്എസ് എൻഎസ്എസ് വക ഉപകരണം പ്രോഗ്രാം ഓഫിസർ എഫ്.എം ഷംസീർ കൈമാറി. തണൽ സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ നാടകവും അരങ്ങേറി.
Solar panel inauguration and expatriate gathering in Thanal