(vatakara.truevisionnews.com) ഓർക്കാട്ടേരി വന്യമൃഗ ശല്യം തടയുക, ജനവിരുദ്ധ കർഷക നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ഏറാമല പഞ്ചായത്ത് കമ്മിറ്റി ഏറാമല കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി .
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുള്ള സമരം ഉദ്ഘാടനം ചെയ്തു. കോച്ചേരി മൊയ്തു അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ശുഹൈബ് കുന്നത്ത്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് ഒ.പി മൊയ്തു, വി.പി ഉമ്മർ ഹാജി, എം.പി കുഞ്ഞമ്മദ്, സി.പി അമ്മദ്, ഇല്യാസ് മൊട്ടേമ്മൽ എന്നിവർ സംസാരിച്ചു.
Independent farmers' group organizes dharna in front of Krishi Bhavan