വടകര: (vatakara.truevisionnews.com) അറുപതുവയസ്സ് കഴിഞ്ഞ കലാകാരൻമാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ ലഭ്യമാക്കണമെന്ന് കേരള സ്‌റ്റേജ് വർക്കേഴ്സ് യൂണിയൻ സി ഐടിയു വടകര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടി യു ഏരിയാ സെക്രട്ടറി വി കെ വിനു ഉദ്ഘാടനം ചെയ്തു. പി കെ വിജയൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയൻ മുരാട്, ജില്ലാ പ്രസിഡൻ്റ് ആംസിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
കെ പി രഘുനാഥ് സ്വാഗതവും ഭരതൻ കാവിൽ നന്ദിയും പറഞ്ഞു. പ്രസിഡൻ്റ് ഭരതൻ കാവിൽ, വൈസ് പ്രസിഡൻ്റുമാർ ദാസൻ കൂട്ടങ്ങാരം, പി പി ആതിര , സെക്രട്ടറി പി കെ വിജയൻ, ജോയിന്റ് സെക്രട്ടറിമാർ ബിജു അറക്കിലാട്, രാജേഷ് ആവണി, ട്രഷറർ കെ പി രഘുനാഥ് എന്നിവർ ഭാരവാഹികളായി.
CITU demands inclusion of artists above 60 years of age in welfare fund