നടക്കുതാഴ -ചോറോട് കനാലിലെ മീനുകൾ ചത്തുപൊന്തി; വെള്ളം പരിശോധനക്കയച്ചു

നടക്കുതാഴ -ചോറോട് കനാലിലെ മീനുകൾ ചത്തുപൊന്തി; വെള്ളം പരിശോധനക്കയച്ചു
Jun 4, 2025 06:02 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) നടക്കുതാഴ ചോറോട് കനാലിൽ വൈക്കിലശ്ശേരി ഇല്ലത്ത് താഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസം മീനുകൾ ചത്ത് പൊങ്ങിയിരുന്നു. കനാലിലെ വെള്ളം നിറം മാറി കറുത്തിരുന്നു. ഇന്നലെ കാലത്ത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ സ്ഥലത്തെത്തി.

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി.കെ, ഗ്രാമ പഞ്ചായത്ത് എച്ച് ഐ ലീൻഷി, ജെഎച്ച് ഐ രാമചന്ദ്രൻ നാട്ടുകാരായ എ എം രാജീവൻ.ഏ.കെ.വിജയൻ,കെ.രാജീവൻ എന്നിവർ ചേർന്ന് നടക്കുതാഴ മുതൽ ഇല്ലത്ത് താഴ വരെ പരിശോധന നടത്തി.

നാളോം വയൽ മുതൽ വെള്ളത്തിന് കറുപ്പ് നിറമാണുള്ളത്. നാളോം വയൽ ഭാഗത്ത് കനാൽ തീരങ്ങളിൽ പുല്ല് കെട്ട് കറുപ്പ്നിറത്തിലുളള വെള്ളമുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയച്ചു. കനാലിലെ വെള്ളത്തിൽ മാലിന്യമോ രാസവസ്തുക്കളോ ചേർന്നിട്ടുണ്ടോ എന്ന് ജനങ്ങൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ മണലിൽ മോഹനൻ സ്ഥലത്തെത്തി കനാലിലെ വെള്ളo സാമ്പിൾ എടുത്തു പരിശോധനക്കയച്ചിട്ടുണ്ട്. 

ഇവർക്കൊപ്പം വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, പഞ്ചായത്ത്ആംഗം പ്രസാദ് വിലങ്ങിൽ നാട്ടുകാരായ കെ. രാജീവൻ, ശശി ഡ്രീംസ് എന്നിവരും ഉണ്ടായിരുന്നു. പരിശോധനാ റിപ്പോർട്ട് ലഭിച്ച ഉടൻ ജനങ്ങളെ അറിയിക്കുമെന്നും പരിഹാര നടപടികൾ ആരംഭിക്കുമെന്നും മണലിൽ മോഹൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചദ്രശേഖരൻ മാസ്റ്റർ എന്നിവർ പറഞ്ഞു.

Fish die Nadakkutazha Chorode canal water sent for testing

Next TV

Related Stories
കാർത്തികപ്പള്ളിയിൽ പി  കൃഷ്ണപിള്ളയുടെ ഓർമ്മ പുതുക്കി സിപിഐ

Aug 19, 2025 07:14 PM

കാർത്തികപ്പള്ളിയിൽ പി കൃഷ്ണപിള്ളയുടെ ഓർമ്മ പുതുക്കി സിപിഐ

കാർത്തികപ്പള്ളിയിൽ പി കൃഷ്ണപിള്ളയുടെ ഓർമ്മ പുതുക്കി സിപിഐ...

Read More >>
തിരുവള്ളൂരിൽ യുഡിഎഫ് നടത്തുന്ന പ്രചരണം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തത് -എൽഡിഎഫ്

Aug 19, 2025 05:26 PM

തിരുവള്ളൂരിൽ യുഡിഎഫ് നടത്തുന്ന പ്രചരണം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തത് -എൽഡിഎഫ്

തിരുവള്ളൂരിൽ യുഡിഎഫ് നടത്തുന്ന പ്രചരണം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തതെന്ന്...

Read More >>
ജനകീയ പദ്ധതികൾ അട്ടിമറിക്കുന്നു; ആയഞ്ചേരി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് മാർച്ച്

Aug 19, 2025 04:00 PM

ജനകീയ പദ്ധതികൾ അട്ടിമറിക്കുന്നു; ആയഞ്ചേരി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് മാർച്ച്

ആയഞ്ചേരി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ നടപടികൾക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്...

Read More >>
നവീകരണം തുടങ്ങി; വള്ളിക്കാട് -കാട്ടിൽ മുക്ക് റോഡിന് 28 ലക്ഷം രൂപ അനുവദിച്ചു

Aug 19, 2025 03:13 PM

നവീകരണം തുടങ്ങി; വള്ളിക്കാട് -കാട്ടിൽ മുക്ക് റോഡിന് 28 ലക്ഷം രൂപ അനുവദിച്ചു

വള്ളിക്കാട് -കാട്ടിൽ മുക്ക് റോഡിന് 28 ലക്ഷം രൂപ...

Read More >>
രാമായണ പ്രശ്‌നോത്തരി; മത്സര വിജയികളെ സമ്മാനം നല്‍കി ആദരിച്ചു

Aug 19, 2025 02:27 PM

രാമായണ പ്രശ്‌നോത്തരി; മത്സര വിജയികളെ സമ്മാനം നല്‍കി ആദരിച്ചു

രാമായണ പ്രശ്നോത്തരി മത്സരത്തിലെ വിജയികളെ സമ്മാനം നൽകി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall