വടകര: (vatakara.truevisionnews.com) മേമുണ്ട സ്കൂൾ വിദ്യാർത്ഥി ദേവാനന്ദ് എസ് ശിവയും ഗണിത അധ്യാപകൻ കെ സന്തോഷ് മാഷും ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ
2025 ജനുവരി 21 മുതൽ തമിഴ്നാട്ടിലെ പോണ്ടിച്ചേരിയിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി ദേവാനന്ദ് എസ് ശിവയും, ഗണിത അധ്യാപകൻ കെ സന്തോഷും പങ്കെടുക്കുന്നു.




സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പ്രവർത്തന മാതൃകയിൽ ഒന്നാം സ്ഥാനവും എഗ്രേഡും നേടിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥി ദേവാനന്ദിനെ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഗണിത അധ്യാപകർക്കുള്ള പഠനസഹായി നിർമ്മാണ മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് കെ സന്തോഷ് മാഷിനെ വിദ്യാഭ്യാസ വകുപ്പ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തത്.
എസ് സി ഇ ആർ ടി യും ബാഗ്ലൂർ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ടെക്നോളജി ആന്റ് മ്യൂസിയവും(VITM), പോണ്ടിച്ചേരി സർക്കാരും ചേർന്നാണ് ഈ വർഷം ജനുവരി 21 മുതൽ 25 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.
പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തിലെ വിവിധ ഘനരൂപങ്ങളുടെ ഉപരിതല പരപ്പളവുകൾ തമ്മിലുള്ള ബന്ധവും, വ്യാപ്തങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തന മാതൃകയാണ് ദേവാനന്ദ് എസ് ശിവ ദക്ഷിണേന്ത്യൻ ഗണിതശാസ്ത്ര മേളയിൽ അവതരിപ്പിക്കുന്നത്.
മേമുണ്ട സ്കൂൾ ഗണിത അധ്യാപകനായ പി കെ ശരത്ത് ആണ് ദേവാനന്ദിന്റെ ടീച്ചർ ഗൈഡ്. കുട്ടോത്ത് വി എം നിവാസ് വീട്ടിൽ ശിവദാസൻ, ഷീജ ദമ്പതിമാരുടെ മകനാണ് ദേവാനന്ദ് എസ് ശിവ.
നേരത്തെ ബാഗ്ലൂരിൽ വച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മേമുണ്ട സ്കൂളിന് മൂന്നാം സ്ഥാനവും മികച്ച നടീ നടൻമാർക്കുള്ള അവാർഡും ലഭിച്ചിരുന്നു
#DevanandSSiva #teacher #KSantoshMash #South #Indian #Science #Fair