ചേന്ദമംഗലം: (vatakara.truevisionnews.com) ചേന്ദമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി. കഥാരചന, കവിത രചന, ക്വിസ് മത്സരം, ചിത്ര രചന, ഓല മടയൽ, മ്യൂസിക്കൽ ഹാറ്റ്, മ്യൂസിക്കൽ ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ, 100 മീറ്റർ ഓട്ടം, ലെമണ് സ്പൂൺ, നാരങ്ങ പെറുക്കൽ, കമ്പവലി എന്നീ മത്സരങ്ങൾ നടത്തി.
സമാപന സമ്മേളനം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ്യ പ്രസിഡൻ്റ് വ്യാസൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. മോഹൻദാസ് മാസ്റ്റർ ആശംസ പ്രസംഗം നടത്തി. ഗ്രാമ്യ ജനറൽ സെക്രട്ടറി വത്സരാജ് സ്വാഗതവും സെക്രട്ടറി പവിത്രൻ നന്ദിയും പറഞ്ഞു. കരോക്കെ ഗാനമേള, ഡാൻസ്, ഒപ്പന, തിരുവാതിരക്കളി എന്നീ കലാപരിപാടികളും അരങ്ങേറി
Chennamangalam Gramya Charitable Residence Association Onam celebrations were remarkable