വടകര: (vatakara.truevisionnews.com) വടകര അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി. ലയൺസ് ഹാളിൽ നടത്തിയ ഓണാഘോഷം വാർഡ് കൗൺസിലർ സി.കെ ശ്രീജിന ഉദ്ഘാടനം ചെയ്തു.
ജെ.ടി.എസ് നഗറിലെ വിമുക്ത ഭടന്മാരെയും സംഘടനയുടെ പ്രഥമ ഭാരവാഹികളെയും പരിപാടിയിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. വിവിധ നാടൻ കലാ- കായിക മത്സരങ്ങൾ അരങ്ങേറി..




പൂക്കളമത്സരത്തിന് പുറമെ മൈലാഞ്ചിയിടൽ മത്സരം, കമ്പവലി, ഫാമിലി ക്വിസ്, ലക്കി കൂപ്പൺ നറുക്കെടുപ്പ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രസിഡന്റ് അജിത്ത് കുമാർ തുഷാര, ജനറൽ സെക്രട്ടറി അബ്‌ദുൾ സലാം തട്ടാച്ചേരി, സഹ ഭാരവാഹികളായ എം.വിജയൻ, സി.ശാന്ത, അനിതാ വിജയൻ, നാസർ മീത്തലെ കണ്ടിയിൽ, മനോഹരൻ വൈദ്യരവിട, മുഹമ്മദലി കണ്ടിയിൽ, ശശി ഗീതം, സതീശൻ എരഞ്ഞിക്കൽ, വിനോദ് പി, ലിനീഷ് ഖാൻ, മധൂപ് കുമാർ, അശോകൻ മീത്തലെ എരഞ്ഞിക്കൽ, കെ.വി.ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വിജയലക്ഷ്മി ദാസ്, ഷിജി മനോഹരൻ, സത്യജിത്ത്, രജിന സത്യജിത്ത്, ശാലിനി സതീശൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Adakatheru JTS Nagar Residents Association Eid-Onam Celebration