Sep 10, 2025 04:26 PM

വടകര: (vatakara.truevisionnews.com) വടകര മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വടകര ടൗൺ എസ് ടി യു ഓട്ടോ സെക്ഷൻ തൊഴിലാളികൾ മുൻസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി.

മാർച്ച് വടകര ടൗൺ മുസ്ലീം ലീഗ് സെക്രട്ടറിയും മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവുമായ വി കെ ആസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷംസീർ പി വി സി അദ്ധ്യക്ഷനായി. ഓട്ടോ കോഡിനേഷൻ കൺവീനർ രഞ്ജിത്ത് കണ്ണോത്ത്, യുഡിഎഫ് മുനിസിപ്പാലിറ്റി കൺവീനർ എം ഫൈസൽ, മത്സ്യ വിതരണം എസ് ടി യു നേതാവ് സി എം കരീം, നജീബ് പി സി, വി ഫൈസൽ, അനസ് കെ എന്നിവർ സംസാരിച്ചു.

താഴെ അങ്ങാടി ഓവർ ബ്രിഡ്ജ് പരിസരത്ത് വെച്ച് ആരംഭിച്ച പ്രകടനത്തിന് നിസാം എൻ വി, ടി പി കെ അബ്ദുള്ള, ഷെരീഫ് യു, ഷമ്മാസ് പുതുപ്പണം, അഷ്ക്കർ കെ, മൻസൂർ കെ പി, ഉവൈസ് വി എം, ഷമീർ പാലക്കൽ, മഖ്ബൂൽകെ, ഇസ്മായിൽ, റഹീം എ വി, അഷ്ക്കർ എം, ആസിഫ് പൊന്നൂസ്, അർഷാദ് പുതുപ്പണം, അജ്നാസ് പുതുപ്പണം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. സമര പരിപാടിക്ക് ആസിഫ് വി സ്വാഗതവും എൻ എച്ച് അശ്റഫ് നന്ദിയും പറഞ്ഞു.

STU march demanding that all the dilapidated roads in Vadakara be made passable

Next TV

Top Stories










News Roundup






Entertainment News





//Truevisionall