ചോമ്പാല: (vatakara.truevisionnews.com) അഴിയൂർ, ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുണ്ടാ പ്രവർത്തനവുമായി മുന്നോട്ട് പോകാമെന്ന് പൊലീസിൽ ചിലർ കരുതുന്നുണ്ടെങ്കിൽ അത് അവസാനിപ്പിച്ചെ മതിയാവൂവെന്ന് അദ്ദേഹം പറഞ്ഞു.
അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ഒഞ്ചിയം മണ്ഡലം പ്രസിഡണ്ട് യു രജ്ഞിത്ത് , ജില്ലാ സെക്രട്ടറി ബാബു ഒഞ്ചിയം, ബ്ലോക്ക് പ്രസിഡണ്ട് വി കെ അനിൽകുമാർ, സികെ വിശ്വനാഥൻ, ജലജവിനോദ്, ടി സി രാമചന്ദ്രൻ, പി വി . അരവിന്ദൻ , കെ പി വിജയൻ, കെ പി രവീന്ദ്രൻ പ്രസംഗിച്ചു.
Congress protests in front of Chombala police station