പൈങ്ങോട്ടായി: (vatakara.truevisionnews.com) പൈങ്ങോട്ടായി മുതൽ വെച്ചാണ്ടി താഴെ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് കുറ്റ്യാടി മണ്ഡലം എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. യാത്രക്കാർക്ക് ബുദ്ധിമുട്ടായി ചുണ്ടക്കൈ - പൈങ്ങോട്ടായി റോഡ് വെച്ചാണ്ടി മുക്ക് മുതൽ പള്ളിമുക്ക് വരെ പൂർണമായും തകർന്നു കിടക്കുന്ന സാഹചര്യത്തിൽ വിവിധ പാർട്ടികളും സംഘടനകളും നൽകിയ നിവേദനത്തെ തുടർന്നാണ് എം എൽ എയുടെ ഇടപെടൽ.
തിരുവള്ളൂർ- ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുടെ യോഗം എം എൽ എ വിളിച്ച് ചേർത്ത ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടിയെടുക്കാൻ തീരുമാനമായത്. യോഗത്തിന് ശേഷം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഹാജറ, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ ഹമീദ് , ഉദ്യോഗസ്ഥർ എന്നിവർ പൈങ്ങോട്ടായി റോഡ് സന്ദർശിക്കുകയും ചെയ്തു.
KP Kunjhammad Kutty Master MLA says Paingottai Vechandi thazhe road will be made vehicular friendly