ഓർക്കാട്ടേരി: (vatakara.truevisionnews.com) ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽ ഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. സമരം എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്കൂളിലെ ജീവനക്കാർക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം നൽകാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഓണക്കാലത്ത് പോലും ശമ്പളം നൽകാതെ പഞ്ചായത്ത് ഇവരെ പട്ടിണിക്കിട്ടു. ഇ രാധാകൃഷ്ണൻ, നെല്ലോളി ചന്ദ്രൻ, ടി കെ രാമകൃഷ്ണൻ, കെ പി ബിന്ദു എന്നിവർ സംസാരിച്ചു
LDF's sit in protest in front of Eramala Panchayath office