വടകര:(vatakara.truevisionnews.com) ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വടകര താലൂക്ക് ശബരിമല അയ്യപ്പസേവാസമാജം ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വ്രതാനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും പറ്റി ഓർമ്മിപ്പിക്കുന്നതിനായി താലൂക്കിലെ ഗുരുസ്വാമിമാരുടെ യോഗം ചേർന്നു.
ജില്ലാ സമാജം പ്രസിഡൻ്റ് പി. വിജയബാബു യോഗം ഉദ്ഘാടനം ചെയ്തു. കാവിൽ പി.കെ. കുമാരഗുരുസ്വാമി അധ്യക്ഷനായിരുന്നു. ശബരിമലയെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 30-ന് വടകര താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ നാമജപക്കൂട്ടായ്മ നടത്താനും യോഗത്തിൽ തീരുമാനമായി. താലൂക്ക് രക്ഷാധികാരി വത്സലൻ കുനിയിൽ, ജയേഷ് വടകര, പവിത്രൻ ചോമ്പാല, രാഘവഗുരുസ്വാമി, സി.വി. പ്രതീശൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Gurus and Swamis held a meeting; 'We should protect the beliefs and customs of Sabarimala' - Vadakara Taluk Ayyappa Seva Samaj