അഴിയൂർ: (vatakara.truevisionnews.com) ഗ്രാമപഞ്ചായത്ത് കേരളോത്സവം വാശിയേറിയ പോരാട്ടത്തിൽ 241 പോയിന്റ് നേടി കമ്പയിൻ സ്പോർട്സ് ക്ലബ്ബ് ചോമ്പാല ജേതാക്കളായി. 222 പോയിന്റുമായി യുവധാര നടുച്ചാൽ റണ്ണേഴ്‌സ് അപ്പുമായി. കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി ആർ ജി ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എരിക്കിലും, കലാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി തുല്യ പോയിന്റിനെ തുടർന്ന് കമ്പയിൻ സ്പോർട്സ് ക്ലബ്ബും, യുവധാര നടുച്ചാലും കരസ്ഥമാക്കി. കലാപ്രതിഭയായി ബാബു എം പിയെയും കലാ തിലകമായി ലിജിഷ സി കെയെയും തെരഞ്ഞെടുക്കപ്പെട്ടു. അത്ലറ്റിക്സ് മത്സരങ്ങളിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ അനഘ് യു കെ, സീനിയർ ഗേൾസ് വിഭാഗത്തിൽ അഭിനയ എം പി, പുരുഷ വിഭാഗത്തിൽ സൂരജ് പി, അർഷാദ് യു കെ, വനിതാ വിഭാഗത്തിൽ സജില പി കെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനംഅഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, എം പ്രമോദ്, പ്രദീപ് ചോമ്പാല, വി പി പ്രകാശൻ, കെ കെ ജയചന്ദ്രൻ, ഫീറോസ് കാളാണ്ടി, എസ് വി റഫീഖ്, കെ പ്രശാന്ത്, റഫീഖ് അഴിയൂർ, ഇ കെ അനീഷ് കുമാർ, കെ കെ സഫീർ എന്നിവർ സംസാരിച്ചു.
Azhiyur Grama Panchayat Kerala Festival Campaign Chombala wins