'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു
Oct 8, 2025 02:43 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) വലതുപക്ഷ സാംസ്‌കാരിക ജീർണത, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ എന്നിവക്കെതിരെ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക പ്രതിരോധ സംഗമം സംഘടിപ്പിച്ചു. സാമൂഹിക-സാംസ്‌കാരിക-വിദ്യാർഥി-യുവജന സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ സാംസ്‌കാരിക ചത്വരത്തിൽ നടന്ന സംഗമം പ്രശസ്ത ചിന്തകൻ കെ.ഇ.എൻ. ഉദ്ഘാടനം ചെയ്തു.സി. വത്സകുമാർ അധ്യക്ഷ വഹിച്ചു

ഇന്ത്യൻ പശ്ചാത്തലത്തിൽ വലതുപക്ഷ സാമ്രാജ്യത്വ ഫാസിസ്റ്റ് ആശയങ്ങൾ സാധാരണക്കാരുടെ മനസ്സിനുള്ളിൽപ്പോലും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കെ.ഇ.എൻ. ചൂണ്ടിക്കാട്ടി. ജനാധിപത്യ-മതനിരപേക്ഷ കോട്ടയായ കേരളത്തിൽപ്പോലും ഇസ്രയേൽ പക്ഷ നിലപാടുകൾ വർധിക്കുന്നത് ആശങ്കാജനകമാണ്. സനാതന ധർമ്മം ജാതി മേൽക്കോയ്മയുടെ കാഴ്ചപ്പാടാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംഗമത്തിന് മുന്നോടിയായി, പലസ്തീൻ ഐക്യദാർഡ്യം, ഭരണകൂട ഭീകരത, കാശ്മീരിലെ പുസ്തക നിരോധനം, സാഹിത്യകാരി ലീലാവതി, ജാവേദ് അക്തർ എന്നിവയോടുള്ള ഐക്യദാർഢ്യം എന്നിങ്ങനെ അഞ്ച് സാംസ്‌കാരിക വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാംസ്‌കാരിക ജാഥകൾ സാംസ്‌കാരിക ചത്വരത്തിൽ സമാപിച്ചു. സംഗമത്തിൽ കവിതാലാപനവും കലാപരിപാടികളും അരങ്ങേറി.

A resistance rally was organized in Vadakara against right-wing cultural decay

Next TV

Related Stories
വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

Mar 10, 2026 04:36 PM

വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം...

Read More >>
മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

Mar 10, 2026 04:07 PM

മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം...

Read More >>
വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം' സംഘടിപ്പിച്ചു

Mar 10, 2026 03:37 PM

വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം' സംഘടിപ്പിച്ചു

വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം'...

Read More >>
വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു

Mar 10, 2026 02:52 PM

വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു

വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക്...

Read More >>
വടകരയിൽ മദ്യലഹരിയിൽ തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; പ്രതിക്കായി തിരച്ചിൽ

Mar 10, 2026 10:27 AM

വടകരയിൽ മദ്യലഹരിയിൽ തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; പ്രതിക്കായി തിരച്ചിൽ

വടകരയിൽ മദ്യലഹരിയിൽ തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; പ്രതിക്കായി...

Read More >>
Top Stories

News Roundup

Entertainment News