വടകര : (vatakara.truevisionnews.com) കോൺഗ്രസ് നേതാവും സേവാദൾ പ്രസ്ഥാനം സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മണിയൂർ കുറുന്തോടിയിലെ എം.സി നാരായണൻ (79)അന്തരിച്ചു.
സേവദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ,മുൻ മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , ഡി.സി.സി മുൻ മെമ്പർ മണിയൂർ മണ്ഡലംകോൺഗ്രസ്സ് മുൻ പ്രസിഡണ്ട് , മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് , മേപ്പയ്യൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സിക്രട്ടറി,ഡി കെ ടി എഫ് ജില്ല സിക്രട്ടറി, ഡി സി സി അംഗം , സബർമതി മണിയൂർ രക്ഷാധികാരി, മണിയൂർ യു.ഡി.എഫിന്റെ കൺവീനർ, കരുവഞ്ചേരി കയർ സൊസൈറ്റി സ്ഥാപക ഡയറക്ടർ, വടകരയിലെ സഹകരണ മേഖല യിലെ ആദ്യത്തെ പ്രിൻ്റിംഗ് പ്രസ്സും പുസ്തക പ്രസിദ്ധീകരണ ശാലയുമായ പാപ്കോസിൻ്റെ സ്ഥാപക ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.




എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.കുറുന്തോടി യു.പി. സ്‌കൂൾ,, ജവഹർ നവോദയ വിദ്യാലയം എന്നീ സ്ഥാപനങ്ങളുടെ പി.ടി.എ. പ്രസിഡൻ യും സേവനമനുഷ്ഠിച്ചു കേരളത്തിലെ മിക്ക ജില്ലകളിലും നടന്ന സേവാദൾ ക്യാമ്പുകളുടെ മുഖ്യ ഓഫീസറായിരുന്നു. കൊച്ചി എ ഐ സി സി സമ്മേളനത്തിലും ഡൽഹി എ ഐ സി സി സമ്മേളനത്തിലും സേ വാദൾ വളണ്ടിയറായി.ഇന്ദിരാ ഗാന്ധി, ലാൽബഹാദൂർ ശാസ്ത്രി എന്നീ പ്രധാനമന്ത്രിമാർക്ക് ഗാർഡ് ഓഫ് ഓണർ നൽകാനുള്ള ഭാഗ്യം അദ്ദേഹത്തിനു കൈവന്നിട്ടുണ്ട്.സംസ്ക്കാരം ഇന്ന് ബുധൻ കാലത്ത് പത്തിന് വിട്ടുവളപ്പിൽ
പിതാവ്: പരേതനായ ചങ്ങരൻ. അമ്മ: പരേതയായ . ചീരു . ഭാര്യ: വത്സല (റിട്ട: മൃഗസംരക്ഷണ വകുപ്പ് ) മക്കൾ: ശരത്ചന്ദ്ര (റിട്ട ഇന്ത്യൻ നേവി , ദീപ്ത ( യു.കെ നഴ്സ്) സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ, രാജൻ, ജാനുക്കുട്ടി, കമല, വത്സല, ദേവി. മരുമകൻ: അജീഷ് (രാമനാട്ടുകര )
Former Chief Organizer of Seva Dal Kerala State M.C. Narayanan passes away