വടകര : സൃഷ്ടിപഥം ജില്ലാ യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷവും പുസ്തപ്രകാശനവും നടന്നു. വടകര എയിംസ് കോച്ചിങ്ങ് സെൻ്ററിലായിരുന്നു പരിപാടി. അക്ഷരപ്പൂക്കളം കവിതാസമാഹാരം പ്രകാശനം കവിയും സാഹിത്യകാരനുമായ വീരാൻകുട്ടി മാസ്റ്റർ നിർവഹിച്ചു.
പുസ്തകം സുജീഷ് കോട്ടമ്പ്രം ഏറ്റുവാങ്ങി. ഹന്ന ടി പി സ്വാഗതം പറഞ്ഞു. ജമാൽ പാറമ്മേൽ അദ്ധ്യക്ഷനായി. സൃഷ്ടിപഥം സ്റ്റേറ്റ് പ്രസിഡണ്ട് സുനിൽ കിഴക്കേടത്ത്, സാഹിത്യകാരൻമാരായ സുജേന്ദ്രഘോഷ് പള്ളിക്കര, ബാലു പൂക്കാട് , രഞ്ജിനി തളിപ്പറമ്പ് (പ്രസിഡണ്ട്,സൃഷ്ടിപഥം കണ്ണൂർ ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




മുറാക്കിബ്അലി , പ്രമോദ് പുതുക്കുടി ആബിദ(ജില്ലാ ട്രഷറർ) തുടങ്ങിയവർ നേതൃത്വം വഹിച്ചു. ചടങ്ങിൽ സജീവൻ ഓർക്കാട്ടേരി നന്ദി പറഞ്ഞു. ഫായിസ മുനീർ, ഫാസിലകൊളത്തറ എന്നിവരും പ്രകാശന ചടങ്ങിൽ പങ്കാളികളായി. തുടർന്ന് സൃഷ്ടിപഥം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
srishtipadham Book Launch