Sep 1, 2025 12:56 PM

വടകര: (vatakara.truevisionnews.com) വർത്തമാന കാലത്തും മഹാത്മാ ഗാന്ധിയുടെ ജീവിത ദർശനങ്ങൾ അനുദിനം പ്രസക്തമായി മാറുകയാണെന്ന് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. ഒക്ടോബർ 3,4,5 തീയ്യതികളിൽ വടകരയിൽ സംഘടിപ്പിക്കുന്ന ഗാന്ധി ഫെസ്റ്റിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനീതികൾക്കെതിരെയുള്ള പ്രതിരോധങ്ങൾക്ക് മാനവികതയുടെയും ധാർമ്മികതയുടെയും കവചമൊരുക്കി എന്നതാണ് ഗാന്ധിജിയെ എക്കാലത്തും പ്രസക്തനാക്കി മാറ്റുന്നത്. ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കി ഇന്ത്യൻ ജനതയെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിൻ്റെ പുതു മാനങ്ങളിലേക്ക് ഉണർത്തിയ ഗാന്ധിജിയുടെ സമര മാർഗ്ഗങ്ങൾ ലോകചരിത്രത്തിൽ സമാനതകളില്ലാത്ത വിപ്ലവമായിരുന്നു.

സ്വാഗത സംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷനായി. ഗാന്ധി ഫെസ്റ്റ് ഡയറക്ടർ പി ഹരീന്ദ്രനാഥ്, വി ടി മുരളി, എം കെ ഭാസ്കരൻ, അഡ്വ ഇ നാരായണൻ നായർ, സോമൻ മുതുവന, ടി രാജൻ, പുറന്തോടത്ത് സുകുമാരൻ, വിജയരാഘവൻ, പി കെ രാമചന്ദ്രൻ,പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Subhash Chandran says Gandhian philosophies are becoming more relevant every day even in the present era

Next TV

Top Stories










News Roundup






//Truevisionall