Sep 2, 2025 05:21 PM

ചേന്ദമംഗലം: (vatakara.truevisionnews.com)ചോറോടുകാർക്ക് ഓണസമ്മാനമായി പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. സെപ്തംബർ 13 ന് പൊതുമരാമത്ത് ടുറിസംവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചേന്ദമംഗലം ക്ഷേത്രത്തിന് സമീപം ഗ്രാമപഞ്ചായത്തിൻ്റെ സ്വന്തമായുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ മീറ്റിംഗ് ഹാൾ, ലിഫ്റ്റ്, കൃഷി ഓഫീസ്, എന്നിവ ഒരുക്കും. ചേന്ദമംഗലം എൽ.പി സ്കൂളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്‌തു.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി..പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരു വാണ്ടിയിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യം സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്‌സൺ ശ്യാമള പൂവ്വേരി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മധു കുറുപ്പത്ത്, അഡ്വ. നജ് മൽ പി.ടി.കെ. ഇഖ്ബാൽ വി.സി., കെ.എം. നാരായണൻ, അനിൽകുമാർ മസ്റ്റർ, ഒ ബാലൻ മാസ്റ്റർ, ശ്രീധരൻ പി.കെ.വി.പി.ശശി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം. വാസു പ പഞ്ചായത്ത് സെക്രട്ടറി സതീഷ് കുമാർ കെ.വി.എന്നിവർ പ്രസംഗിച്ചു.

ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്‌സൺ സി.നാരായണൻ മാസ്റ്റർ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. പഞ്ചായത്തംഗം ജിഷ പനങ്ങാട്ട് നന്ദി പറഞ്ഞു.

new panchayath office building is being prepared as an Onam gift for Chorodu

Next TV

Top Stories










News Roundup






Entertainment News





//Truevisionall