ഒഞ്ചിയം; (vatakara.truevisionnews.com)മോദി ഭരണകൂടത്തിന്റ അനീതിയും അക്രമങ്ങളും ജനാധിപത്യം തകർക്കുന്നതിനുള്ള ഗൂഡ ശ്രമങ്ങളും ഇന്ത്യക്കാരെന്റെ തലക്കുമീതെ തീ മഴയായി പെയ്തിറങ്ങുമ്പോൾ ജനങ്ങൾ കേവലം കാഴ്ച്ചക്കാരായി നോക്കിനിൽക്കില്ല. അവർ ജനാധിപത്യത്തിന്റെ കാവൽക്കരായി തെരുവിലിറങ്ങി കഴിഞ്ഞെന്ന് കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ പറഞ്ഞു.
ജനാധിപത്യ റിപ്പബ്ലിക്കിന്റെ ജനാധിപത്യം തകർക്കുന്നതിനു വേണ്ടിയുള്ള മോദി ഭരണകൂടത്തിന്റെ ഗൂഢാലോചനക്കെതിരായി രാഹുൽ ഗാന്ധി നടത്തുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി കോൺഗ്രസ് നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ഒഞ്ചിയം മണ്ഡലം തല ഉദ്ഘാടനം വെള്ളികുളങ്ങരയിൽ നിവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.




ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് യു.രഞ്ജിത്ത് അധ്യക്ഷം വഹിച്ചു.സി കെ വിശ്യനാഥൻ, ജലജ വിനോദ്, കെ കെ കുമാരൻ, വി കെ നജീഷ് കുമാർ, ബാബു തോരായി, ഒ കെ മുനീർ, വിശ്വനാഥൻ കെ, മുസ്തഫ, ഷംസീർ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു
Adv I Musa says people have taken to the streets as guardians of democracy