വടകര: (vatakara.truevisionnews.com)ചോറോട് കുടുംബശ്രീ മോഡൽ സിഡിഎസ് ഓണം വിപണനമേളയ്ക്ക് തുടക്കമായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ അനിത കെ സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നാരായണൻ, മെമ്പർമാരായ അബൂബക്കർ വി പി, ബിന്ദു ടി, ലളിത ഗോവിന്ദാലയം, റീന പി പി, ബിന്ദു ടി, സജിതകുമാരി പി കെ, ജിഷ പനങ്ങാട്, ഷിനിത ചെറുവത്ത്, മെമ്പർ സെക്രട്ടറി അനീഷ് കുമാർ ടി പി എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ രജിന എം എം നന്ദി അർപ്പിച്ചു.




Chorode Kudumbashree Onam marketing fair has begun