ഓർക്കാട്ടേരി: (vatakara.truevisionnews.com)നാടെങ്ങും ഓണം ആഘോഷിക്കുന്നതിനിടയിൽ ഭിന്നശേഷിക്കാരായവർക്ക് ഒപ്പം നിൽക്കുകയാണ് കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ. കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷനിൽ നിന്നും പ്രതിമാസ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു. 'സ്പർശം 2025' എന്ന പേരിൽ നടത്തിയ പരിപാടി ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക പരിപാടി ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ പി.രമേഷ് ബാബു അധ്യക്ഷനായി.
സർക്കാരിൽ നിന്നുള്ള ക്ഷേമ പെൻഷനു പുറമേ ഫൗണ്ടേഷനിൽ നിന്നുള്ള പെൻഷനും ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ്. പരിപാടിയിൽ മടപ്പള്ളി ഗവ:കോളേജിൽ നിന്നും എം.എ പൊളിറ്റിക്സ്,എം.എ ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്റ്റുഡൻസ് എക്‌സലൻസ് കേഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. ഫാത്തിമ ബീവി കെ .പി, അമീത്ത എന്നിവർ അവാർഡിന് അർഹരായി.




ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ കിറ്റ് വിതരണവും സ്റ്റുഡൻസ് എക്സലൻസ് അവാർഡ് വിതരണം നടത്തി.പെൻഷൻ വിതരണം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ.സന്തോഷ് കുമാർ നിർവ്വഹിച്ചു. തില്ലേരി ഗോവിന്ദൻ മാസ്റ്റർ, പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സുരേഷ് ആർ.കെ, പി.പി.ജാഫർ, എ.കെ ബാബു, മന്മഥൻ എം.പി, ഒ.എം.അശോകൻ, രാജൻ ഒ.കെ, എം.കെ. കുഞ്ഞിരാമൻ, കെ.ഇ.ഇസ്മയിൽ, കെ.എം.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.കെ.രാജേഷ് സ്വാഗതവും സെക്രട്ടറി പി.പി.രതീശൻ നന്ദിയും പറഞ്ഞു.
K. Kunjirama Kurup Foundation distributes Onam kits to differently abled people in orkkatteri