വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളി പഞ്ചായത്ത് 19-ാം വാർഡ് കൂട്ടങ്ങാരത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം പുതു മാതൃകയായി. സാന്ത്വന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് അവർ ഓണം ആഘോഷിച്ചു. വർഷത്തിൽ 100 തൊഴിൽദിനങ്ങൾ മാത്രം ലഭിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ തങ്ങളുടെ ഒരു ദിവസത്തെ വേതനം വെട്ടം പാലിയേറ്റീവിന് നൽകിയാണ് മാതൃകയായത്.
സീനിയർ അംഗമായ വരപ്പുറത്ത് നാരായണിയിൽനിന്ന് വില്യാപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ സുബിഷ സംഭാവന ഏറ്റുവാങ്ങി. നാരായണി അധ്യക്ഷയായി. കെ സു ബിഷ, ബിനീഷ് എന്നിവർ സംസാരിച്ചു. പൂക്കളവും ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.
Onam celebrations of job guaranteed workers in Villiyapally