വടകര: (vatakara.truevisionnews.com)വടകര നഗരസഭ പഴയ ബസ്റ്റാൻഡ് കുണ്ടും കുഴിയും നിറഞ്ഞത് ബസുകൾക്ക് വിലങ്ങാകുന്നു. റൺവേയിലെ കുണ്ടും കുഴികളുമാണ് ബസ്സിന് തലവേദനയാകുന്നത്. അറ്റകുറ്റപ്പണി നടത്തിയാലും പിന്നീട് കുഴികൾ ഉത്ഭവിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
തുടരെ പെയ്യുന്ന മഴയും ശക്തമായ വെയിലും കുഴികളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ശാശ്വത പരിഹാരം എന്നുള്ള നിലയിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കണമെന്നതാണ് ബസ്റ്റാൻഡ് പരിസരത്തുള്ളവർ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ വടകര നഗരസഭ യുടെഭാഗത്ത് നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ്സ് യാത്രക്കാർ
Potholes pose obstacles for buses at the vatakara old bus stand