ഓർക്കാട്ടേരി: (vatakara.truevisionnews.com)ഒയിസ്ക്ക ഇന്റർനാഷണൽ ഓർക്കാട്ടേരി ചാപ്റ്റർ പത്താം വാർഷികാഘോഷം വേറിട്ട അനുഭവമായി. കുടുംബസംഗമം, ഓണവിരുന്ന്, വിവിധ കലാപരിപാടികളോടെ വാർഷികാഘോഷം ആഘോഷിച്ചു. ഒയിസ്ക നോർത്ത് കേരള പ്രസിഡണ്ട് ഫിലിപ്പ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡണ്ട് കെ കെ മധുമോഹൻ അധ്യക്ഷത വഹിച്ചു.
ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കുളങ്ങര ഗോപാലൻ, ആർ പി എഫ് സേനാംഗം ഒടികെ അജീഷ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. ലേഖ കോറോത്ത്, അഡ്വ ജയപ്രശാന്ത് ബാബു, ജി കെ വേണു, കെ സുനിൽകുമാർ, പ്രജിത്ത്സ്നേഹശ്രീ, ആരതി വിജയ്, ആര്യജ്യോതി ആർ, നിഹാരിക എസ്, പി പി കെ രാജൻ എന്നിവർ സംസാരിച്ചു.
OISKA's 10th anniversary celebration was colorful