അഴിയൂർ: (vatakara.truevisionnews.com)ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പ്രൊ: പാമ്പള്ളി മഹമൂദിനെ അനുസ്മരിച്ച് മുക്കാളി ശാഖകമ്മിറ്റി. പാറക്കൽ അബ്ദുള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. യു.എ. റഹീം അദ്യക്ഷത വഹിച്ചു. മത, വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് പാമ്പള്ളി മഹമൂദ്.
പാമ്പള്ളിയുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും സഹപാഠികളും പരിപാടിയിൽ പങ്കെടുത്തു. ഹാരിസ് മുക്കാളി സ്വാഗതം പറഞ്ഞു. പി.പി. ജഅഫർ , ഇ.ടി. അയ്യൂബ്, ഒ.കെ. ഇബ്രാഹിം, പി.പി. ഇസ്മായിൽ, ആയിഷ ഉമ്മർ, ഡോ:ഫാഹിദ് മുഹമ്മദ്, പി. സുലൈമാൻ, യു മുഹമദ് ഇഫ്ത്യാസ് , എം. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
Muslim League renews memory of Professor Pampally Mahmood