മണിയൂർ: (vatakara.truevisionnews.com) അംബേദ്‌കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണിയൂർ പഞ്ചായത്തിലെ അട്ടക്കുണ്ട് നഗറിന് ഒരു കോടി രൂപ അനുവദിച്ച് പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ്. അട്ടക്കുണ്ട് നഗർ വികസനം നടപ്പാക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മന്ത്രി ഒ ആർ കേളുവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അംബേദ്‌കർ ഗ്രാമ പദ്ധതിയിൽ അട്ടക്കുണ്ട് നഗർ ഉൾപ്പെടുത്തിയത്.
പദ്ധതിയുടെ ഭാഗമായി അട്ടക്കുണ്ട് നഗറിൽ ഗുണഭോക്താക്കളുടെ യോഗം ചേരും. പഞ്ചായത്ത് പ്രസിഡൻ്റ്, ജനപ്രതിനിധികൾ എന്നിവരുടെയും സാന്നിധ്യത്തിലായിരിക്കും യോഗം. അട്ടക്കുണ്ട് നഗറിൽ നടപ്പാക്കേണ്ട പ്രവൃത്തികളെക്കുറിച്ച് തീരുമാനവും ഉണ്ടാവും. അംബേദ്കർ ഗ്രാമ വികസന പദ്ധതി മാനദണ്ഡങ്ങൾക്ക് വി ധേയമായാണ് പദ്ധതി നടപ്പാക്കും
KP Kunjhammadkutty MLA says Rs one crore has been allocated for Attakkundu Nagar in Maniyur