Aug 28, 2025 10:34 AM

വടകര: (vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ കെട്ടിടത്തിന് പുതിയ കെട്ടിടം ഉയരുന്നു. പ്രവർത്തി ഉദ്ഘാടനം നാളെ വൈകിട്ട് നാല് മണിക്ക് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അനുവദിച്ച 1.10 കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിന്റെ ടെണ്ടറും കരാർ നടപടികളും പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുകയാണെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽ എ യുടെ ഓഫീസ് അറിയിച്ചു.

ക്ലാസ് മുറിയും, ലൈബ്രറിയും, ഹാളും ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണ പ്രവർത്തി പൂർത്തിയാക്കുക. സ്കൂളിലെ പശ്ചാത്തല സൗകര്യത്തിൻ്റെ അപര്യാപ്തത കാരണം വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രയാസങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഈ പ്രവർത്തിക്ക് അനുമതി ലഭിച്ചത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം വഴിയാണ് പ്രവർത്തിയുടെ നിർവഹണം നടക്കുക. പ്രവർത്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുൻപ് നിലവിലിരുന്ന കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റിയിട്ടുണ്ട്.

Work on the construction of the Government UP School building in Paingottai will be inaugurated tomorrow

Next TV

Top Stories










News Roundup






Entertainment News





//Truevisionall