ഓർക്കാട്ടേരി: (vatakara.truevisionnews.com) ഓർക്കാട്ടേരി എൽ പി സ്കൂളിൽ പള്ളിക്കുടം ടി വി യുടെ ആഭിമുഖ്യത്തിൽ 'സ്കൂൾ അമ്മക്കൊരു ഓണപ്പുടവ' പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷ വി പി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക റീന അധ്യക്ഷത വഹിച്ചു.
പള്ളിക്കൂടം ടി.വി കോഴിക്കോട് ജില്ലാ ലേഖകൻ നിമേഷ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു . ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സപ്ന ജൂലിയറ്റ് മുഖ്യാതിഥി ആയി. വാർഡ് മെമ്പർ കെ.പി ബിന്ദു,പിടിഎ പ്രസിഡണ്ട് കെ.എം സുബീഷ്, സ്കൂൾ മാനേജർ നാണു ജനപ്രതിനിധികൾ പങ്കെടുത്തു. ലീല കണ്ണങ്കണ്ടി അവതരിപ്പിച്ച നാട്ടിപ്പാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.




School Ammaykkoru Onappudava project launched at Orkatteri LP School