ആയഞ്ചേരി: (vatakara.truevisionnews.com) സി.പി.എം -ബി.ജെ.പി വോട്ട് കൊള്ളയ്ക്കെതിരെ നാളെ യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കും. പഞ്ചായത്ത് യു.ഡി.എഫ് റാലി നാളെ വൈകിട്ട് നാല് മണിക്ക് ആയഞ്ചേരിയിൽ നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല റാലി ഉദ്ഘാടനം ചെയ്യും. മുനീർ എരവട്ടൂർ, അഷ്കർ ഫാറൂഖ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല തുടങ്ങി ജില്ല മണ്ഡലം യു.ഡി.എഫ് നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




UDF Democracy Protection Rally in Ayanjary against vote rigging tomorrow