തിരുവള്ളൂർ: (vatakara.truevisionnews.com) തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്റ്റെപ്പപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ പഠന മികവിന് വേണ്ടിയാണ് സ്റ്റെപ്പപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്. നോവലിസ്റ്റ് രമേശ് കാവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് പ്രദീപ് നാലുപുരക്കൽ അധ്യക്ഷത വഹിച്ചു. ട്രന്റ്റ് ട്രൈനർ അഷ്റഫ് മലയിൽ ക്ലാസിന് നേതൃത്വം നൽകി. എച്ച്.എം അസിസ്റ്റന്റ്റ് സുധീർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സജീറ എ.കെ, എം.പി.ടി.എ പ്രസിഡൻ്റ് മൈമൂനത്ത്, അധ്യാപകരായ സുസ്മിത, മൊയ്തു പി.കെ, സവാദ് ഇ.കെ, മസ്ഊദ്, ജിജി, ഖദീജ, റോസ്ന പി, തൻസീർ തുടങ്ങിയവർ സംബന്ധിച്ചു.




Step Up Camp organized at Thiruvallur Santiniketan Higher Secondary School