വടകര: (vatakara.truevisionnews.com)ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ നട്ടം തിരിയുന്ന വടകര ജില്ലാ ആശുപത്രി ക്യാഷ്വാലിറ്റിയിൽ സേവനം ചെയ്യുന്ന രണ്ട് ഡോക്ടർമാരെ സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ് ഡി പി ഐ വടകര നിയോജകമണ്ഡലം കമ്മറ്റി പ്രസ്ഥാവിച്ചു.
ദിവസവും രണ്ടായിരത്തോളം രോഗികൾ ചികിത്സയ്ക്ക് എത്തുന്ന ജില്ലാ ആശുപത്രിയിൽ നിലവിൽ തന്നെ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അടിയന്തരമായി ചികിത്സ നൽകേണ്ട ക്യാഷ്വാലിറ്റിയിൽ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവ് കാരണം നീണ്ട നിരയാണ് ഏത് സമയവും.
കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രിഉറപ്പ് നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ നിലവിലെ ഡോക്ടർമാരെ സ്ഥലം മാറ്റിയ നടപടി ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന തീരദേശ, മലയോര മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജില്ലാ ആശുപത്രിയെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള വഴിയൊരുക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് പാർട്ടി രൂപം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡന്റ് ഷംസീർ ചോമ്പാല ആദ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ കെ കെ,, സിദ്ധീഖ് പുത്തൂർ, യാസർ അൻസാർ, ഫിയാസ് കറുകയിൽ, അഫീറ കെ പി, എന്നിവർ സംസാരിച്ചു. സബാദ് അഴിയൂർ, ഷാജഹാൻ കെ വി പി, നവാസ് വരിക്കോളി, സമീർ കുഞ്ഞിപ്പള്ളി, ജലീൽ വൈകിലശേരി, മനാഫ് കുഞ്ഞിപള്ളി,റാഷിദ് കെ പി എന്നിവർ പങ്കെടുത്തു.
SDPI says transfer of doctors at Vadakara District Hospital is protestable