ഓർക്കാട്ടേരി: (vatakara.truevisionnews.com)യുഡിഎഫ് -ആർഎംപി അധികാര ദുർവിനിയോഗത്തിനും അഴിമതിയ്ക്കുമെതിരെ ഏറാമല പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ച് എൽഡിഎഫ്. കച്ചേരി മൈതാനിയിൽ നിന്നാരംഭിച്ച മാർച്ചിൽ ജനവിരുദ്ധതയ്ക്കെതിരെ പ്രതിഷേധമിരമ്പി.
എൽജെഡി ദേശീയ കൗൺസിൽ അംഗം ഇ പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ടി പി ബിനീഷ്, പി രാജൻ, എൻ എം ബിജു. മു ക്കോലക്കൽ ഹംസഹാജി, ടിഎൻകെ ശശീന്ദ്രൻ, എൻ ബാലകൃഷ്ണൻ, ബാബു പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. ഉപയോഗ ശൂന്യമായ മാലിന്യ പ്ലാന്റ്, തകർന്നടിഞ്ഞ ഗ്രാമീണ നിരത്തുകൾ, സ്വന്തം കെട്ടിടമില്ലാത്ത ബഡ്‌സ് സ്‌കൂൾ ശോച്യാവസ്ഥയിലായ മത്സ്യമാർക്കറ്റ് തുടങ്ങി നിരവധി പ്രശ്‌നങ്ങളുയർത്തിയായിരുന്നു മാർച്ച്.
LDF mass march to Eramala Panchayath office