വടകര: (vatakara.truevisionnews.com)ഓണം എത്താറായപ്പോൾ വിവിധയിടങ്ങളിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. വടകരയിൽ പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സഹകരണ ചന്ത ആരംഭിച്ചു.
സഹകരണ ചന്തയുടെ നടക്കുതാഴ ബാങ്കുതല ഉദ്ഘാടനം പുതിയാപ്പ് സംസ്കൃതം സ്കൂളിന് സമീപം മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം മുരളീധരൻ അധ്യക്ഷനായി. ഇ അരവിന്ദാക്ഷൻ, പി കെ ദിനിൽ, എ കുഞ്ഞിരാമൻ, ടി എം ഷൈജു എന്നിവർ സംസാരിച്ചു.
Nadakkutazha Bank Onam Cooperative Market begins