വടകര: (vatakara.truevisionnews.com)നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക, ക്ഷേമം ഉറപ്പാക്കുക, നഗര സൗന്ദര്യവൽക്കരണം എന്നീ ലക്ഷ്യത്തോടെ വഴിയോരക്കച്ചവട മാർക്കറ്റ് ഒരുക്കി വടകര നഗരസഭ. സാന്റ് ബാങ്ക്സ് പരിസരത്ത് എട്ട് വഴിയോരക്കച്ചവടക്കാരെയും ഫിഷ് ലാന്റിൽ രണ്ട് വഴിയോര കച്ചവടക്കാരെയും പുനരധിവസിപ്പിച്ചു.
ഇതിനായി കുടുംബശ്രി എൻയുഎൽഎം പദ്ധതിയിൽപ്പെടുത്തി 8.72 ലക്ഷം രൂപ ചെലവിട്ടാണ് വഴിയോരക്കച്ചവട മാർക്കറ്റ് ഒരുക്കിയത്. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, പി സജീവ് കുമാർ, കൗ ൺസിലർമാരായ പി വി ഹാ ഷിം, എൻ കെ പ്രഭാകരൻ. സി ഡിഎസ് ചെയർപേഴ്സൺമാ രായ വി മീര, വി കെ റീന, എസ് അതുൽരാജ് തുടങ്ങിയവർ സം സാരിച്ചു
Vadakara Municipality sets up roadside market at Vadakara Sand Banks