വള്ള്യാട്: (vatakara.truevisionnews.com) ഓണം വന്നെത്തി നിൽക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഓണച്ചന്ത സംഘടിപ്പിക്കുകയാണ്. ഓണം വിഭവങ്ങൾ ഉണ്ടാക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഓണം ചന്ത കൊണ്ട് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ആയഞ്ചേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഓണച്ചന്ത ആരംഭിച്ചു. സംഘം പ്രസിഡണ്ട് കൂടത്താം കണ്ടി സുരേഷ് ഓണചന്ത ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ടി. ബാലൻ, കെ. കണാരൻ,ടി.എച് .ശ്രീധരൻ, പി.കെ. ദേവാനന്ദൻ, നീന സി തുടങ്ങിയവർ സംസാരിച്ചു.




Valliad Cooperative Onam Market begins