Featured

മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണം -ഡോ. പി.പവിത്രൻ

News |
Aug 25, 2025 10:55 AM

വടകര: (vatakara.truevisionnews.com)മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണമെന്ന് ഡോ. പി.പവിത്രൻ അഭിപ്രായപ്പെട്ടു. സിപി ശിവദാസൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അളക്കാൻ പറ്റാത്ത അനുഭവങ്ങളാണ് സാഹിത്യത്തിനു വിഷയം.

സൗന്ദര്യബോധത്തെ സാഹിത്യത്തിൻ്റെ അടിസ്ഥാനമായി സങ്കല്പിച്ച നിരൂപകനായിരുന്നു സിപി ശിവദാസനെന്ന് അദ്ദേഹം അനുസ്മരിച്ചു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി വി.വിജയചന്ദ്രൻ ഐ എ എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡൻ്റ് കവി വീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഡോ.എ കെ രാജൻ, പി പി ദാമോദരൻ, പുറന്തോടത്ത് ഗംഗാധരൻ, ടി.കെ വിജയരാഘവൻ, പി.പി രാജൻ പ്രസംഗിച്ചു.

Dr PPavithran says literature must exist for humanity to flourish

Next TV

Top Stories










News Roundup






//Truevisionall