വടകര: (vatakara.truevisionnews.com) യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരായി വടകരയിൽ പ്രതിഷേധം. ഷാഫി പറമ്പിൽ ൽ എംപിക്കെതിരായും വടകരയിൽ യുവജന പ്രതിഷേധമിരമ്പി. വടകര അഞ്ചുവിളക്ക് ജങ്ഷനിൽനിന്ന് വൻ യുവജനപങ്കാളിത്തത്തോടെ ആരംഭിച്ച പ്രതിഷേധ പ്രകടനം വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ ഭഗീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുബിഷ, കെ പി ജിതേഷ്, ആർ എസ് റിബേഷ് എന്നിവർ സംസാരിച്ചു. എം കെ വികേഷ് സ്വാഗതം പറഞ്ഞു
DYFI protests against MLA Rahul mamkootathil