നടക്കുതാഴ:(vatakara.truevisionnews.com) 'ജനങ്ങൾ യുഡിഎഫിൽ വിശ്വാസമർപ്പിച്ച് അധികാരത്തിൽ എത്തിക്കാൻ ഏകമനസ്സോടെ തയ്യാറെടുത്തിരിക്കുകയാണ്' അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് വടകര മുനിസിപ്പാലിറ്റിയിൽ നടക്കുന്നതെന്നും, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. കോൺഗ്രസ് പുതുപ്പണം മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സുധീഷ് വള്ളിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം മണ്ഡലം സെക്രട്ടറി എൻ.എസ്. ദിനേശന്റെ മകൾക്ക് ഉപരിപഠനത്തിനായി ലാപ്ടോപ്പ് സമ്മാനമായി നൽകി.




കൺവെൻഷനിൽ കോട്ടയിൽ രാധാകൃഷ്ണൻ, സതീശൻ കുരിയാടി, ദിവാകരൻ കുനിയിൽ, നല്ലാടത്ത് രാഘവൻ, ശ്രീജിന, വി.ആർ. ഉമേഷൻ, അഷ്റഫ് കല്ലുള്ളതിൽ, ഷഹനാസ്, കൃഷ്ണരാജ് വാഴയിൽ എന്നിവർ സംസാരിച്ചു. അഭിലാഷ് കോറോത്ത് സ്വാഗതം ആശംസിച്ചു.
DCC President Adv. K. Praveen Kumar criticizes Vadakara Municipality