വടകര: (vatakara.truevisionnews.com) ലോകനാർകാവ് കർഷകസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം 31ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർഷകരേയും കർഷക തൊഴിലാളികളേയും ആദരിച്ചും നാടൻ കളികളുടെ ടൂർണമെന്റ് നടത്തിയുമാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
31ന് വൈകുന്നേരം മൂന്നിന് കൃഷ്ണ ഓഡിറ്റോറിയത്തിൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്യും. ബാബു കോളോറ, ദിവാകരൻ കക്കാട്ട്, സരള താഴെമത്തത്ത്, ഗിരീശൻ എടക്കുളാംവയലിൽ, കെ.വി.മാധവൻ നായർ എന്നീ കർഷകരെയും കൊല്ലന്റവിട കൃഷ്ണൻ, കണാരങ്കണ്ടി കണ്ണൻ, കമല ഷീജാനിലയം, ദേവി ചോയ്യത്ത് നടേമ്മൽ എന്നീ കർഷക തൊഴിലാളികളെയും ആദരിക്കും.




ശേഷം നാടൻ കളികളുടെ ടൂർണമെന്റ് നടക്കും. പ്രായഭേദമന്യ ടൂർണമെന്റിൽ പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പർ: 9497651088, 9475880385. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.പി.രവീന്ദ്രൻ, സെക്രട്ടറി ടി.കെ.മുകുന്ദൻ, ട്രഷറർ കെ.വി.മാധവൻ നായർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശിവദാസ്.വി.പി, കൺവീനർ ആനന്ദ്.വി.വി എന്നിവർ പങ്കെടുത്തു.
Lokanarkav Farmers Association Onam celebrations on the 31st