വടകര:(vatakara.truevisionnews.com) പൊന്മേരി ധ്വനി കലാസമിതി വടകര സഹകരണ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ടി. സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ, സുരേഷ് ബാബു മണിയലത്ത്, ഹനീഫ ഭാരിവി, ജിഷ്ണു സി., മനു രാജ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ നീതു ശ്രീധർ, ഫർസാന, റംഷീന, മോണിക്ക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
Free medical camp organized in Ponmeri, Vadakara











































