വടകര : ( vatakara.truevisionnews.com ) വടകര അഞ്ചുകണ്ടത്ത് യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി. വില്യാപ്പള്ളി പട്ടേരിക്കുനിയിൽ വീട്ടിൽ മുഹമ്മദ് സർബാസ് (19)നും സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ സംഭവം.
യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് ബൈക്കിൽ പെട്രോൾ അടിക്കാനായി അഞ്ചുകണ്ടം എസ് മൂക്കിലെ പമ്പിലേക്ക് പോകവേ അഭിനവ്, രാഹുൽ എന്നിവരും കണ്ടാലറിയാവുന്ന എട്ട് പേരും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
മാരകായുധങ്ങളുമായി എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി ഒന്നാം പ്രതി അഭിനവ് കഴുത്തിനും കമ്പികൊണ്ട് തലയ്ക്കും രണ്ടാം പ്രതി രാഹുൽ സുഹൃത്തിനെ കഴുത്തിനും അടിച്ച് പരിക്കേൽപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. മുഹമ്മദ് സർബാസിന്റെ പിതാവ് നൽകിയ പരാതിയിൽ വടകര പൊലീസ് പത്തോളം പേർക്കെതിരെ കേസെടുത്തു.
Vadakara police have registered a case against around ten people after a complaint was made that youths returning from participating in the UDF victory celebration were assaulted










































