മണിയൂർ: (vatakara.truevisionnews.com) കുന്നത്തുകര തെക്കേനെല്ലി കുന്നുമ്മൽ എസ്സി നഗർ റോഡ് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ വി റീന അധ്യക്ഷയായി.
പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ്, പഞ്ചായത്തംഗം കെ ചിത്ര, മനോജ് കുന്നത്തുകര, രാജീവൻ മാണിക്കോത്ത്, പി കെ സിൽജിത്ത്, സി ടി ബാബുരാജ്, ഇ കെ ഷാഹുൽ ഹമീദ്, ആർ ഒ മൊയ്തീൻ, കെ എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. നാടൻ പാട്ട് കലാകാരി ലിസ്‌ന മണിയൂരും സംഘവും അവതരിപ്പിച്ച ചെങ്കനൽ ഫോക്കിൻ്റെ നാടൻ പാട്ടും അരങ്ങേറി.




Thekkenelli Kunnummal SC Nagar Road inaugurated