Aug 24, 2025 11:34 AM

ആയഞ്ചേരി :(vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡ് നിർമ്മാണത്തിന് ഫണ്ട് വകയിരുത്തിയതിൽ ഭരണസമിതി വിവേചനം കാണിച്ചെന്ന എൽഡിഎഫ് അംഗങ്ങളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഹിയറിംഗ് നടത്തി. തോടന്നൂർ ബിഡിഒ മോഹൻരാജിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിൽ വെച്ചാണ് ഹിയറിംഗ് നടന്നത്.

എൽഡിഎഫ് മെമ്പർമാരുടെ വാർഡുകളിൽ 3.25 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയും, യുഡിഎഫ് മെമ്പർമാരുടെ വാർഡുകളിൽ 16 ലക്ഷം രൂപ വരെയും വകയിരുത്തി ഭരണസമിതിയിൽ ഭൂരിപക്ഷ പ്രകാരം അംഗീകരിച്ച നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് അംഗങ്ങൾ ജില്ലാ കലക്ടർക്കും ജില്ലാ പ്രോഗ്രാം ഓഫീസർക്കും പരാതി നൽകിയത്. പരാതിയെ തുടർന്ന്, പരാതിക്കാരെയും ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ബിഡിഒ മോഹൻരാജ് തെളിവെടുപ്പ് നടത്തിയത്.

ഹിയറിംഗിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വെള്ളിലാട്ട് അഷറഫ്, വാർഡ് മെമ്പർമാരായ ശ്രീലത എൻപി, പ്രബിത അണിയോത്ത്, ലിസ പുനയംകോട്ട്, ടി. സജിത്ത്, പി. രവീന്ദ്രൻ, പഞ്ചായത്ത് എച്ച്‌സി ജ്യോതി, തോടന്നൂർ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ പ്രശാന്ത് എം.ടി, ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ സംഗീത് എന്നിവരും തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹിയറിംഗിൽ ഉന്നയിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് ജില്ലാ കലക്ടർക്കും പ്രോഗ്രാം ഓഫീസർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബിഡിഒ അറിയിച്ചു.

Hearing held on complaint alleging political discrimination in allocating funds for employment-guaranteed roads in Ayancheri

Next TV

Top Stories










//Truevisionall