വടകര:(vatakara.truevisionnews.com)നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെതിരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം നടത്തി. ദേശീയ പാതയിലെ സർവ്വീസ് റോഡിന്റെ തകർച്ച മൂലം ഇത്തവണ ഓണം വീടുകളിൽ നിന്ന് മാറി ഗതാഗത കുരുക്കിലും റോഡിലുമാവുമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എം പി പറഞ്ഞു.
കരാർ കമ്പനി കാണിക്കുന്നത് ധിക്കാരമാണ്.കേന്ദ്ര ഉപരിതല മന്ത്രിയെ പല തവണ കാര്യങ്ങൾ അറിയിച്ചിരുന്നു. ഓണത്തിന് മുമ്പ് സർവ്വീസ് റോഡ് അറ്റകുറ്റ പണി നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഷാഫി പറഞ്ഞു എന്നാൽ ഈ കാര്യത്തിൽ തീരെ പ്രതീക്ഷയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യക്ഷ സമരത്തിന് താൻ തന്നെ നേതൃത്വം കൊടുക്കും. പ്രശ്നങ്ങൾ ദേശീയപാത അതോററ്ററി പ്രോജക്റ്റ് ഡയറക്ടറെ നേരിൽ കണ്ട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




എം പി എന്ന നിലയിൽ ദിനംപ്രതി ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ സമരം ഡൽഹിയിലേക്ക് മാറ്റും. സംഘാടക സമിതി ചെയർമാൻ അഡ്വ ഇ നാരായണൻ നായർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ നാണു ,വ്യാപാരി വ്യാവസായി സമിതി സംസ്ഥാന സമിതി അംഗം സി കെ വി ജയൻ, ബസ്സ് ഓപ്പറേറ്റേഴ്സ് സെക്രട്ടറി എ പി ഹരിദാസൻ ,സതീശൻ കുരിയാടി, പ്രസാദ് വിലങ്ങിൽ, ആർ സത്യൻ പ്രദീപ് ചോമ്പാല, എ വി ഗണേശൻ , ടി വി ബാലകൃഷ്ണൻ , വിനോദ് ചെറിയത്ത്, കെ എൻ വിനോദ്, പി സജീവ് കുമാർ , പുറന്തോടത്ത് സുകുമാരൻ കോട്ടയിൽ രാധാകൃഷ്ണൻ , സി.കെ കരിം, പി എസ് രഞ്ജിത്ത് കുമാർ , വി പി രമേശൻ , ടി കെ രാംദാസ് , കെ എൻ എ അമീർ, രാജേഷ് വൈഭവ് , സെൽവ കുഞ്ഞമ്മദ്, എം പ്രകാശ്, എം ബാലകൃഷ്ണൻ ,കെ ശശികല, അജിത്ത് പാലയാട്ട്, അഡ്വ വിനൽകുമാർ , കെ എം ബാലകൃഷ് ണൻ , വി പി ബാലഗോപാൽ, സി പ്രദീപൻ , വിപി ഇബ്രാഹിം,രഞ്ജി കുറുപ്പ് എന്നിവർ സംസാരിച്ചു.
ടൗൺ ഹാളിന് സമീപത്തുനിന്നും പ്രതിഷേധജാഥ സമര കേന്ദ്രമായ പുതിയ സ്റ്റാൻഡിൽ സമാപിച്ചു. ഇ.കെ. വിജയൻ എംഎൽഎ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. ദേശീയ പാത അതോററ്ററിയും. കരാർ കമ്പനികളായ അദാനി, വാഗഡ് കമ്പനികൾ . ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും വടകരയിലെ ദേശീയപാത വിഷയം ദേശീയപാത അതോററ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. സാമൂഹിക രാഷ്ട്രീയ സംസ്കാരിക സംഘടനകൾ |വ്യാപാരി സംഘടനകൾ, ബസ്സുടമാ സംഘടനകൾ, മോട്ടോർത്തൊഴിലാളി യൂണിയനുകൾ തുടങ്ങിയവർ പങ്കെടുത്തു.
Shafi Parambil MP inaugurated the one day hunger strike led by the Vadakara Citizen Council