ആഘോഷ രാവുകൾ; നവകേരളം വടകര ഫെസ്റ്റ് എൻട്രി പാസ് വിതരണം ആരംഭിച്ചു

ആഘോഷ രാവുകൾ; നവകേരളം വടകര ഫെസ്റ്റ് എൻട്രി പാസ് വിതരണം ആരംഭിച്ചു
Aug 24, 2025 05:46 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) വടകരയിലെ ആഘോഷരാവുകൾക്ക് തുടക്കമിട്ട് നവകേരളം ഫെസ്റ്റിലേക്ക് ഒഴുകിയെത്തുന്നത് വൻ ജനസാഗരമാണ്. കുടുംബസമേതം വിനോദത്തിനും ആസ്വാദ്യകരമായ ഷോപ്പിങ്ങിനും രുചിയുള്ള ഭക്ഷണം കഴിക്കുന്നതിനും കൂട്ടമായാണ് നിരവധി പേർ ഫെസ്റ്റിലേക്ക് എത്തുന്നത്. നവകേരളം വടകര ഫസ്റ്റ് എൻട്രി പാസ് വിതരണം ഇന്ന് മുതൽ ആരംഭിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡിനടുത്തെ കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപം സെപ്റ്റംബർ 14 വരെയാണ് നവകേരളം വടകര ഫെസ്റ്റ് നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെൻറ് പാർക്ക് ആണ് വടകരയിൽ സജ്ജീകരിച്ചിട്ടുള്ളത്. ദുബായിലും ചൈനയിലും തരംഗമായി മാറിയ സൂറൽ വെള്ളച്ചാട്ടം ഇനി വടകരയിലും കാണാം. അക്കോറിയങ്ങൾ കണ്ടു മടുത്ത കേരളീയർക്കായി ഇതാ പുതിയൊരു അനുഭവവുമായി ഗ്രൗണ്ട് വാട്ടർ അക്കോറിയം.

നിരവധി സെൽഫി പോയിന്റുകളും ജീവനുള്ള പക്ഷി മൃഗാദികളെയും സ്വതന്ത്രമായി വിഹരിക്കുന്നത് നമുക്ക് ഇവിടെ കാണാം. എപ്പോഴും വ്യത്യസ്തമായ അനുഭവം അനുഭവങ്ങൾ കൊണ്ടുവരാറുണ്ട് നവകേരളം എക്സ്പോ വീണ്ടും നിങ്ങൾക്കായി വടകരയിൽ എത്തിയത്. ഇന്നാട്ടിലെ ആബാലവൃത്തം ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു.

വടകര കൃഷ്ണകൃപ ഓഡിറ്റോറിയം സമീപം നവകേരളം വടകര ഫെസ്റ്റിലേക്ക് ആകർഷണീയമായ നിരവധി സ്റ്റോളുകൾ ഫർണിച്ചർ മേള ഇന്ത്യയിലെയും വിദേശത്തേയും വ്യത്യസ്തമായ രുചികൾ പരിചയപ്പെടുത്തി കൊണ്ടുള്ള ഫുഡ് കോർട്ട് നൂറുകണക്കിന് ഫ്ലവറുകളിൽ ഉള്ള ഐസ്ക്രീം സ്റ്റോറുകൾ അത്ഭുതങ്ങളുടെ കൂടാരമായ ഗോസ്റ്റ് ഹൗസ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രേക്ക് ഡാൻസ് ഇത വടകരയിൽ ആദ്യമാണ്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10.30 വരെയാണ് ഫെസ്റ്റ്.

ഇതോടൊപ്പം ട്രൂവിഷൻ ന്യൂസും നവകേരള ഫെസ്റ്റ് സംഘാടകരും ചേർന്ന് സംഘടിപ്പിച്ച സ്റ്റാറ്റസ് ക്യാമ്പയിനും വൻ വിജയമായികൊണ്ടിരിക്കുകയാണ്. ഫെസ്റ്റിൻ്റെ സന്ദേശം ഇതിനകം ഒന്നര ലക്ഷത്തിലധികം പേരിൽ എത്തി.

വടകര ദേശീയ പാതയിൽ സഹകരണ ആശുപത്രി റോഡിന് സമീപത്താണ് ഫെസ്റ്റ് ടിക്കറ്റ് കൗണ്ടർ. സ്റ്റാറ്റസ് വെച്ച മൊബെൽ ഫോണുമായി എത്തി സ്ക്രീൻ ഷോർട്ട് കാണിച്ച് വെരിഫെ ചെയ്ത ശേഷം സൗജന്യ എൻഡ്രി പാസ് അനുവദിക്കും. സ്റ്റാറ്റസ് സ്ക്രീൻ ഷോർട്ടും നിങ്ങളുടെ പേരും സ്ഥലവും സ്റ്റാറ്റസ് വെച്ച മൊബൈൽ നമ്പറും നേരത്തെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതും ടിക്കറ്റ് നൽകുന്നവർക്ക് കാണിക്കണം.

ഒരു മൊബെൽ നമ്പറിൽ നിന്ന് 100 മുതൽ 250 വരെ വ്യൂ കിട്ടിയ സ്റ്റാറ്റസിന് ഒരു ടിക്കറ്റും 250 മുതൽ 500 വരെ വ്യൂ കിട്ടിയ സ്റ്റാറ്റസിന് 4 ടിക്കറ്റും 500 മുതൽ 750 വരെ വ്യൂ കിട്ടിയ സ്റ്റാറ്റസിന് 5 ടിക്കറ്റും സൗജന്യമായി ലഭിക്കും. സ്റ്റാറ്റസ് ക്യാമ്പയിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Distribution of entry passes for the Navakerala Vadakara Fest has begun

Next TV

Related Stories
യുവജന പ്രതിഷേധമിരമ്പി; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

Aug 24, 2025 03:45 PM

യുവജന പ്രതിഷേധമിരമ്പി; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ...

Read More >>
നല്ല ആരോഗ്യത്തിന്; പൊന്മേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Aug 24, 2025 02:59 PM

നല്ല ആരോഗ്യത്തിന്; പൊന്മേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വടകര പൊന്മേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
തെക്കേനെല്ലി കുന്നുമ്മൽ എസ്സി നഗർ റോഡ് ഉദ്ഘാടനം ചെയ്തു

Aug 24, 2025 02:44 PM

തെക്കേനെല്ലി കുന്നുമ്മൽ എസ്സി നഗർ റോഡ് ഉദ്ഘാടനം ചെയ്തു

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ...

Read More >>
ടോപ്പേഴ്‌സ് ഡേ; സ്‌കൂളിന്റെ ബാഹ്യ സൗന്ദര്യമല്ല ആന്തരികമായ പഠനത്തിനാണ് മുൻതൂക്കം നൽകേണ്ടത് -ഷാഫി  പറമ്പിൽ എംപി

Aug 24, 2025 12:37 PM

ടോപ്പേഴ്‌സ് ഡേ; സ്‌കൂളിന്റെ ബാഹ്യ സൗന്ദര്യമല്ല ആന്തരികമായ പഠനത്തിനാണ് മുൻതൂക്കം നൽകേണ്ടത് -ഷാഫി പറമ്പിൽ എംപി

സ്‌കൂളിന്റെ ബാഹ്യ സൗന്ദര്യമല്ല ആന്തരികമായ പഠനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് ഷാഫി പറമ്പിൽ എംപി...

Read More >>
ആയഞ്ചേരിയിൽ തൊഴിലുറപ്പ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചതിൽ രാഷ്ട്രീയ വിവേചനമെന്ന് പരാതി;  ഹിയറിംഗ് നടത്തി

Aug 24, 2025 11:34 AM

ആയഞ്ചേരിയിൽ തൊഴിലുറപ്പ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചതിൽ രാഷ്ട്രീയ വിവേചനമെന്ന് പരാതി; ഹിയറിംഗ് നടത്തി

ആയഞ്ചേരിയിൽ തൊഴിലുറപ്പ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചതിൽ രാഷ്ട്രീയ വിവേചനമെന്ന് പരാതി ഹിയറിംഗ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall