വടകര: (vatakara.truevisionnews.com) ജനശ്രീ സംഘങ്ങളിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജനശ്രീ വടകര ബ്ലോക്ക് കമ്മിറ്റി.ചീരാംവീട്ടിൽപീടിക കനവ് ജനശ്രീ സംഘത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ പ്രമുഖ എഴുത്തുകാരനും സംസ്കാരിക പ്രവർത്തകനുമായ തയ്യുള്ളതിൽ രാജൻ ഉദ്ഘാടനം ചെയ്തു.
കള്ളവും പൊളിവചനവും ഇല്ലാത്ത ഒരു നല്ല കാലത്തിൻറെ ഓർമ്മപ്പെടുത്തലാണ് ഓണാഘോഷമെന്നും മനുഷ്യരെല്ലാവർക്കും തുല്യത നൽകുന്ന യഥാർത്ഥ സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയുടെ വീണ്ടെടുപ്പാണ് ഈ ആഘോഷ പരിപാടികളിലൂടെ നമുക്ക് സാധ്യമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനശ്രീ വടകര ബ്ലോക്ക് ചെയർമാൻ കെ കെ മുരുകദാസ് അധ്യക്ഷത വഹിച്ചു.




ജനശ്രീ പുതുപ്പണം മണ്ഡലം ചെയർമാൻ ഹരിദാസൻ വള്ളിൽ, ടി.ഗംഗാധരൻ രാജീവൻ പുനത്തിൽ, ഷഹനസ് ,സുലോചന,എന്നിവർ സംസാരിച്ചു. ജനശ്രീ കുടുംബാംഗങ്ങൾ ഒരുക്കിയ ഓണസദ്യയ്ക്ക് ശേഷം അംഗങ്ങളുടെ കലാപരിപാടികളും കുട്ടികൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.
Janashree starts Onam celebrations in Vadakara