വടകര: (vatakara.truevisionnews.com)വടകരയ്ക്ക് അടുത്ത് കൈനാട്ടിക്കും ബാലവാടിക്കും ഇടയിൽ സ്വകാര്യ ബസ് ഗട്ടറിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. അപകടം ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം. വടകരയിൽ നിന്ന് വളയം കല്ലുനിരയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഗുഡ് വേ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
കൈനാട്ടി മേൽപ്പാലം ഇറങ്ങി വരുകയായിരുന്ന ബസ്സിന് മുന്നിലേക്ക് അമിത വേഗത്തിൽ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഗട്ടറിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഒരു തെങ്ങിലിടിച്ചാണ് നിന്നത്. ഇരുപതോളം യാത്രക്കാർക്ക് പരിക്കുണ്ട്. പത്തോളം പേരെ വടകര പാർക്കോ ഹോസ്പിറ്റൽ, ആശ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Bus overturns into gutter in Kainatty several injured accident while rescuing biker